Gulf

യു.എ.ഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ

അബുദാബി : യു.എ.ഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തും. അബുദാബി പൊലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ 13 ശതമാനം വാഹനാപകടങ്ങളും ഉണ്ടായത് വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിതമായ അകലം പാലിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.

റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ലെഫ്റ്റന്റ് ജനറല്‍ അബ്ദുല്ല അല്‍ സുവൈദി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുമ്പില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്ന് പുറകിലുള്ള വാഹനം ഒരു നിശ്ചിത അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ മുമ്പിലുള്ള വാഹനം ഏതെങ്കിലും സാഹചര്യത്തില്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നാല്‍ പിന്നിലുള്ള വാഹനം വന്നിടിച്ച് അപകടം സംഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുവാക്കളായ ഡ്രൈവര്‍മാരോട് റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം 4.6 മില്യണ്‍ പിഴയാണ് ഗതാഗത നിയമലംഘനം നടത്തിയതിന് അബുദാബി ഗവണ്‍മെന്റിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് യുവാക്കളുടെ ളുടെ ഇടയില്‍ റോഡ് നിയമങ്ങള്‍ പാലിയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സോഷ്യല്‍മീഡിയ വഴിയും ബോധവത്ക്കരണം നടത്തുന്നുണ്ട്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം പോലുള്ളവയില്‍ അപകട ദൃശ്യങ്ങള്‍ സഹിതമാണ് ബോധവത്ക്കരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button