മോസ്‌കോ: ലോകം മുഴുവനും ഫുട്‌ബോളിന്റെ ആവേശത്തിലാണ്. മത്സരത്തിനിറങ്ങുന്ന ഓരോ ടീമുകള്‍ക്കു വേണ്ടി വലിയ വാഗ്ദാനങ്ങളും ബെറ്റും അരങ്ങേറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ പെറുവിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത് പെറു ഫുട്ബോള്‍ ടീമിന്റെ കാമുകി എന്ന വിളിപ്പേരുള്ള മോഡല്‍ നിസു കൗട്ടിയാണ്.
ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍വസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്ന പ്രഖ്യാപനവുമായാണ് പെറു ഫുട്ബോള്‍ ടീമിന്റെ കാമുകി രംഗത്ത് വന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം തുടങ്ങിയപ്പോള്‍ തന്നെ റഷ്യന്‍ മണ്ണില്‍ ലോകകപ്പ് ആവേശം വാനോളമെത്തി നില്‍ക്കെയാണ് ഇത്തരം പ്രഖ്യാപനവുമായി നിസു രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഡെന്‍മാര്‍ക്കിനെതിരെയുള്ള പെറുവിന്റെ ആദ്യമത്സരത്തില്‍ പെറുവിന് ഗോള്‍ നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഡെന്‍മാര്‍ക്ക് ഒരു ഗോള്‍ നേടുകയും ചെയ്തു. ഇതോടെ വാഗ്ദാനം പാലിക്കാന്‍ നിസുവിന് സാധിച്ചില്ല. വ്യാഴാഴ്ച ഫ്രാന്‍സിനെതിരെയാണ് പെറുവിന്റെ അടുത്ത മത്സരം.
ഈ മത്സരത്തിലും പെറുവിന് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കില്‍ 26ന് ആസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന മത്സരം വരെ കാത്തിരിക്കാന്‍ നിസു ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോള്‍ അടിച്ചില്ലെങ്കിലും ടീമിന് പിന്തുണയുമായി ഗ്യാലറിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ മോഡല്‍.
Post Your Comments