![](/wp-content/uploads/2018/06/neymar-2.png)
സ്വിറ്റ്‌സര്‍ലാന്റിനെതിരായ സമനിലയ്ക്ക് ശേഷം പരിശീലനം നടത്തിനിറങ്ങാതെ നെയ്മര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ബ്രസീലിയന്‍ താരങ്ങള്‍. സൂപ്പര്‍ താരമായ നെയ്മര്‍, മിഡ്ഫീല്‍ഡര്‍ പൗളീനോ, ഡിഫന്‍ഡര്‍ തിയാഗോ സില്‍വ എന്നിവരാണ് ഇന്നലെ പരിശീലനത്തിന് ഇറങ്ങാഞ്ഞത്. എന്നാല്‍ അതൊന്നും ഇനി കളിയെ ബാധിക്കില്ലെന്നും പൂര്‍വാധികം ശക്തിയോടെ തങ്ങള്‍ തിരിച്ചുവരുമെന്ന് ബ്രസീല്‍ മെഡിക്കല്‍ ടീം അറിയിച്ചു.
Also Read : നെയ്മര്‍ ചതിയനോ? മുന്‍ ബാഴ്സ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ഒരു വലിയ പരിക്ക് കഴിഞ്ഞ് വരികയാണ് നെയ്മര്‍ എന്നതുകൊണ്ട് തന്നെ കരുതലോടെയാണ് ബ്രസീല്‍ ടീം നെയ്മറിനെ കളിപ്പിക്കുന്നതെന്നും സ്വിറ്റ്‌സര്‍ലാന്റിനെതിരെ നടന്ന മത്സരത്തിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ മൂന്ന് താരങ്ങള്‍ക്കു വിശ്രമം കൊടുത്തതാണെന്ന് ബ്രസീലിയന്‍ മെഡിക്കല്‍ ടീം അറിയിച്ചു. മൂവരും അടുത്ത മത്സരത്തിന് ഇറങ്ങും.
Also Read : അർജന്റീയെ സമനിലയിൽ തളച്ച് ഐസ്‌ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ പത്ത് തവണയാണ് നെയ്മറെ ഫൗള്‍ ചെയ്തത്. പത്ത് ഫൗളുകള്‍ക്ക് വിധേയനായ നെയ്മര്‍ അങ്ങനെ ലോകകപ്പ് മല്‍സരങ്ങളില്‍ ഏറ്റവുമധികം ടാക്ലിങ്ങ് നേരിടേണ്ടി വന്ന രണ്ടാമത്തെ താരമായി. വെള്ളിയാഴ്ച കോസ്റ്ററിക്കയ്ക്ക് എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
Post Your Comments