യുഎഇ: യുഎഇയിൽ ചാറ്റിങ്ങിനായി കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് വാട്‌സാപ്പ് തന്നെയാണ്. അതുകൊണ്ടു തന്നെ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വാട്‌സാപ്പ് നമ്പർ അറിയാമെങ്കിൽ ഇന്ന് ഹാക്ക് ചെയ്യാനും എളുപ്പമാണ്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടാൽ ഏതാണ് ചെയ്യേണ്ടതെന്ന് അറിയാമോ?
ALSO READ: യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ക്ലാസ്‌മുറി അടിച്ചു തകർത്തു
വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിട്ടി. വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മനസിലാക്കിയാൽ ഉണ്ടൻ മൊബൈലിൽ നിന്ന് ആപ്പ് നീക്കുക. ശേഷം വ്യത്യസ്ത സമയങ്ങളിലായി വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. വിവരം ഉടനടി നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധ്യത ഉള്ളവരെ അറിയിക്കുക. ഇതേ നമ്പറിൽ നിന്ന് വരുന്ന ഒരു സന്ദേശവും തുറക്കുകയോ മറുപടി കൊടുക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുക.
Post Your Comments