Kerala

കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനത്തിനെതിരെ നടപടിയുമായി ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവര്‍ത്തനത്തിരെ നടപടിയുമായി മാനേജ്‌മെന്റ്. ജീവനക്കാരുടെ മേല്‍നോട്ട ചുമതലയുള്ളവര്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമാണെന്നു കാണിച്ച്‌ എം.ഡി. ടോമിന്‍ തച്ചങ്കരി അംഗീകൃത തൊഴിലാളി സംഘടനകള്‍ക്ക് കത്ത് നല്‍കി. അംഗീകൃത തൊഴിലാളി സംഘടനകളിലെ 222 നേതാക്കളെ പൊതുസ്ഥലംമാറ്റത്തില്‍ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നീ സംഘടനകള്‍ നല്‍കിയ കത്തിനാണ് മറുപടി നല്‍കിയിരിക്കുന്നത്.

Read Also: കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ഇപ്പോള്‍ ‘റെഡ്ബസ്’ വഴിയും ബുക്ക്‌ ചെയ്യാം

സംഘടനാനേതാക്കള്‍ തൊഴിലാളികളുടെ പ്രതിനിധികളായിരിക്കമെന്നും മേല്‍നോട്ട ചുമതലയുള്ളവര്‍ തൊഴിലാളികളുടെ വിഭാഗത്തില്‍പ്പെടില്ലെന്നും സംഘടനകൾക്ക് നൽകിയ കത്തിൽ പറയുന്നു. ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ സമാനമായ കേസില്‍ മേല്‍നോട്ടചുമതലയുള്ളവരെ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും വിലക്കിയ ഹൈക്കോടതി വിധിയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഡിസ്‌പ്യൂട്ട് ആക്‌ട്പ്രകാരം അര്‍ഹമായതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് മുൻപ് നൽകിയിരുന്നു. ഇത് തുടർന്ന് നൽകില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button