India

സൈന്യത്തില്‍ ചേരുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ സഹോദരന്‍

ശ്രീനഗര്‍: സൈന്യത്തില്‍ ചേരുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപടിൽ ഉറച്ചു നിന്ന് കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ സഹോദരന്‍ അസീം. സഹോദരനെ ഭീകരര്‍ വധിച്ചുവെങ്കിലും സൈന്യത്തില്‍ ചേരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രമുഖ വാർത്ത ഏജൻസിയോട് പറഞ്ഞു.

ഔറംഗസേബിനെ സൈനികര്‍ തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുൻപ് വരെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കശ്മീരിലെ പൂഞ്ചിലേക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ച ഔറംഗസേബിനോട് വാഹനം നിര്‍ത്താന്‍ ഭീകരര്‍ ആവശ്യപ്പെടുന്നത് കേട്ടിരുന്നു. സുരക്ഷാ പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണെന്നാണ്‌ കരുതിയതെന്നും നിരായുധനായി സഞ്ചരിച്ച തന്റെ സഹോദരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നും അസീം പറഞ്ഞു.

അതേസമയം ഭീകരരെ തുടച്ചുനീക്കാന്‍ രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്യാന്‍ താനും കുടുംബാംഗങ്ങളും തയ്യാറാണെന്ന് ഔറംഗസേബിന്റെ പിതാവും മുമ്പ് സൈനികനുമായിരുന്ന മുഹമ്മദ് ഹനീഫ് പറയുന്നു. തന്റെ മകന്‍ ധീരനായ സൈനികനായിരുന്നുവെന്നും രാജ്യത്തിനുവേണ്ടിയാണ് മകന്‍ ജീവന്‍ വെടിഞ്ഞതെന്നും ഹനീഫ് പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ സമീര്‍ ടൈഗര്‍ അടക്കമുള്ളവരെ വധിച്ച സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്ന ഔറംഗസേബിന്റെ മൃതദേഹം പിന്നീട് പുല്‍വാമ ജില്ലയില്‍നിന്നാണ് കണ്ടെത്തിയത്.

Also read : ഇതിനെ സമരമെന്നു വിളിക്കാനാവില്ല: കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button