Latest News

പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ചു

വിജയവാഡ: പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ചു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് തേജസ്വിനിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്‌ചയാണ് സംഭവം. എന്നാൽ തിങ്കളാഴ്‌ചയാണ് മരണ വിവരം പുറം ലോകം അറിയുന്നത്.

മാതാപിതാക്കളുടെ എതിര്‍പ്പ് ലംഘിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം മുൻപാണ് വിജയവാഡയിലെ ഒരു സ്വകാര്യ ചാനലിലെ അവതാരകയായിരുന്ന തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ഏറെ നാളുകളായി ഇവർ തമ്മിൽ ഇടിയ്ക്കിടെ കലഹം ഉണ്ടായിരുന്നു എന്നാണ് വിവരം. ശേഷം പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന ദിവസം തേജസ്വിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഉച്ചഭക്ഷണത്തിനായി പവന്‍ കുമാറിന്റെ മാതാവ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ സംശയകരമായ മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Also read : അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് പ്രണയസ്മാരകം തീര്‍ത്ത് ഭര്‍ത്താവ് : ദര്‍ശനത്തിനായി എത്തുന്നത് നിരവധി പേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button