Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പൊതുസ്ഥലത്തുവെച്ചും സ്റ്റേഷനില്‍ എത്തിച്ചും എസ്.ഐ തന്നെ മര്‍ദിച്ചതായി മുഖ്യമന്ത്രിക്ക് യുവാവിന്‍റെ പരാതി

പീരുമേട്: വാഗമണ്‍ എസ്.ഐ തന്നെ അകാരണമായി മർദിച്ചതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് യുവാവ് പരാതി നൽകി. ഏലപ്പാറ കൊച്ചുകരുന്തരുവി പുത്തന്‍പീടിക വീട്ടില്‍ മനോഹരന്റെ മകന്‍ മനോജ്‌ (30) ആണ് പരാതി നല്‍കിയത്. 12 ആം തീയതി അമ്പലംകുന്ന് ഭാഗത്തുള്ള കടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എസ്.ഐയും മറ്റ് പോലീസുകാരും എത്തി അസഭ്യം പറയുകയും മൂത്രസംബന്ധമായ രോഗമുള്ള തന്‍റെ അടിവയറ്റില്‍ ചവിട്ടുകയും മർദിക്കുകയും ചെയ്‌ത ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

Read Also: വീണ്ടും പോലീസ് ക്രൂരത, ആദിവാസി യുവാവിന് ക്രൂര മര്‍ദനം

കേസില്‍ പ്രതി ചേര്‍ത്തതായി പറഞ്ഞ് ചില പേപ്പറുകളില്‍ ഒപ്പ് വാങ്ങിയ ശേഷം പ്രദേശത്തെ ചില പൊതുപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് വിട്ടയച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികത്സയിലാണെന്നും യുവാവ് വ്യക്തമാക്കുന്നു. അകാരണമായി തന്നെ മര്‍ദിച്ച എസ്.ഐ, പോലീസുകാർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മനോജ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അതേസമയം മനോജും കൂട്ടുകാരും കൊച്ചുകരുന്തരുവി റോഡില്‍ യാത്രക്കാരില്‍നിന്ന്‌ ബലമായി പണപ്പിരിവ് നടത്തിയതായി എസ്.ഐ വ്യക്തമാക്കി. എതിർത്ത ഒരാളെ കൈയ്യേറ്റം ചെയ്‌ത ശേഷം അയാളുടെ ഫോൺ നശിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി പരാതി ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌ത്‌ മൊഴി രേഖപ്പെടുത്തി വിട്ടതാണെന്നും എസ്.ഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button