ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രാബല്യത്തില്‍ കൊണ്ടുവന്ന അടല്‍ പെന്‍ഷന്‍ യോജനയില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2015ലാണ് പ്രധാനമന്ത്രി ഈ സ്‌കീം നിലവില്‍ കൊണ്ടു വന്നത്. ചെറിയ തുക നിക്ഷേപിച്ച് വലിയ തുക തിരികെ ലഭിക്കുന്ന സ്‌കീമാണിത്. 18നും 40നും ഇടയില്‍ പ്രായമുള്ള ആള്‍ക്ക് പ്രതിമാസം 1000നും 5000 ഇടയില്‍ നിശ്ചിത തുകയടച്ച് സ്‌കീമില്‍ പങ്കാളിയാകാം..
പ്രതിമാസമായും മൂന്നു മാസം കൂടുമ്പോഴും അര്‍ധ വാര്‍ഷികമായും തുകയടയ്ക്കാവുന്നതാണ് ഈ സ്‌കീം. അതായത് പ്രതിമാസം 84 രൂപയെന്ന കണക്കില്‍ അടച്ചാല്‍ 60 വയസാകുന്ന സമയം മുതല്‍ 2000 രൂപ വെച്ച് പെന്‍ഷന്‍ ലഭിക്കും. നിക്ഷേപ തുകയനുസരിച്ച് പ്രതിവര്‍ഷം 24000 രൂപവരെ ലഭിക്കുന്ന പദ്ധതിയാണിത്. എല്ലാ ബാങ്കുകളുടെയും ഓണ്‍ലൈന്‍ സൈറ്റില്‍ അടല്‍ പെന്‍ഷന്‍ യോജനയുടെ ഫോം ലഭ്യമാണ്.
Post Your Comments