Kerala

അമ്മയുടെ ആ വാക്കുകള്‍ കേട്ടത് കൊണ്ട് രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ എട്ട് പേര്‍

എട്ടിക്കുളം : അമ്മയുടെ ആ വാക്കുകള്‍ കേട്ടത് കൊണ്ട് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു കുടുംബത്തിലെ എട്ട് പേരാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കും മുമ്പായിരുന്നു വീട്ടില്‍ അപകടം ഉണ്ടായത്. എട്ടിക്കുളം പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പള്ളിക്കര പവിത്രന്റെ വീടിന്റെ അടുക്കള തകര്‍ന്നു വീണായിരുന്നു അപകടം. സാധാരണ കുടുംബാംഗങ്ങള്‍ എല്ലാം അടുക്കളയില്‍ ഇരുന്നു ഭക്ഷണം കഴിക്കുകയാണു പതിവ്.

എന്നാല്‍ ഇന്നലെ അമ്മയുടെ നിര്‍ദേശപ്രകാരം എല്ലാവരും ഒരുമിച്ച് അടുത്ത മുറിയില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. എല്ലാവരും കഴിക്കാനിരുന്നു ഭക്ഷണ സാധനങ്ങളും എടുത്തു വച്ച് ആഹാരം വിളമ്ബുന്നതിനിടയില്‍ അടുക്കള തകര്‍ന്നു വീഴുകയായിരുന്നു. പവിത്രനും സഹോദരന്‍ നാരായണനും അവരുടെ ഭാര്യമാരും മക്കളും 82 വയസുള്ള അമ്മയും ഉള്‍പ്പെടുന്ന കുടുംബം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു അടുക്കളഭാഗം തകര്‍ന്നു വീണത്. വില്ലേജ് ഓഫീസര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button