ഹൈദരാബാദ്: ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തന്നെ വില്ലന്മാരായി മാറുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നത്. ഹൈദരാബാദില്‍ നിന്നുമാണ് ഇപ്പോള്‍ ഇത്തരത്തില്‍ പുതിയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലാണ് എംഎല്‍എ സ്ത്രീയുടെ നെഞ്ചില്‍ ചവുട്ടിയത്.
തര്‍ക്കത്തിനിടയില്‍ സ്ത്രീ ചെരുപ്പ് ഉപയോഗിച്ച് എംഎല്‍എയെ അടിച്ചിരുന്നു. തെലങ്കാനയിലെ ധര്‍പള്ളി മണ്ഡലം എംഎല്‍എ ഇമ്മഡി ഗോപിയാണ് സ്ത്രീയെ ചവിട്ടുന്നത്. സംഭവത്തിന്റെ വീഡിയോ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
read also: എംഎല്‍എയുടെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു: യുവാക്കൾക്ക് പരിക്ക്
വീഡിയോ വൈറലായതോടെ നിരവധി വകുപ്പുകള്‍ ചുമത്തി എംഎല്‍എയ്ക്ക് എതിരെ കേസ് എടുത്തു. സത്രീയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എയാണ് ഗോപി. ഇദ്ദേഹം സത്രീക്കെതിരെ മറുപരാതിയും കൊടുത്തിട്ടുണ്ട്. സംഭവത്തില്‍ ഗോപിയുടെ വീടിന് മുന്നില്‍ മര്‍ദനമേറ്റ സ്ത്രീയുടെ ബന്ധുക്കള്‍ എത്തി പ്രതിഷേധിച്ചു.
പത്ത് മാസം മുമ്പ് 33 ലക്ഷം രൂപയ്ക്ക് ഗോപിയുടെ പക്കല്‍ നിന്നും സ്ത്രീയും കുടുംബവും സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ സ്ഥലത്തിന്റെ കൈവശാവകാശം ഗോപി എഴുതി കൊടുത്തിരുന്നില്ല. മാത്രമല്ല 50 ലക്ഷത്തോളം രൂപ ഗോപി വാങ്ങിയെടുക്കുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിനും മര്‍ദനത്തിനും കാരണമായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments