കൊച്ചി: തനിക്കു ജീവന് ഭീഷണിയുണ്ടെന്ന് നടിയെ അക്രമിച്ചകേസിലെ പ്രതി മാർട്ടിൻ. തനിക്കു നേരെയുള്ള ഭീഷണിക്ക് പിന്നിൽ മഞ്‍ജു വാര്യരും, ശ്രീകുമാർ മേനോനും, രമ്യാ നമ്പീശനും, ലാലുമാണെന്നും ഇയാൾ വെളിപ്പെടുത്തി. കൂടാതെ ഇയാൾ ദിലീപിന് അനുകൂലമായി മൊഴി നൽകുകയും ചെയ്തു. ദിലീപിനെ കള്ളക്കേസിൽ കുടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എ വി ജോർജും സിഐ ബൈജു പൗലോസും തന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും മാർട്ടിൻ പറഞ്ഞു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 27 ലേക്ക് മാറ്റി. കേസില്‍ അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 27 ന് വിധി പറയാനായി മാറ്റി.
രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും അന്ന് പരിഗണിയ്ക്കും. എന്നാല്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് രേഖാമൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments