
മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബധിരതയുള്ളവര്‍ക്കായി സംവരണം ചെയ്ത ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 01-01-2018 ന് 18-41 വയസായിരിക്കണം. 22200-48000 രൂപയാണ് ശമ്പളം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂലൈ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
Also read : അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
Post Your Comments