തിരുവനന്തപുരം: വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് നീന്തല്‍ പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാനത്തെ ആദ്യം ഇലക്‌ട്രിക് ബസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. – ബസിന്റെ പരീക്ഷണഓട്ടം വിജയിക്കുന്ന മുറയ്ക്ക് പുതിയ ഇ – ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ വാഹനങ്ങളിലെ പുക കാരണം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിച്ചതായി ഹരിത ട്രൈബ്യുണൽ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ബസുകൾ പരീക്ഷിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറയുകയുണ്ടായി.
Read Also: പരിസ്ഥിതി സൗഹാര്‍ദമായി കെഎസ്ആര്‍ടിസി, ആദ്യ ഇലക്ട്രിക് ബസ്സ് സര്‍വീസിന് ഇന്ന് തുടക്കം
Post Your Comments