കൊച്ചി: ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഒഴിവുകൾ കണ്ടെത്തിയത്.
ഓഫിസ് അറ്റന്റന്‍ഡ് പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 28ന് അവസാനിക്കും. ഇതിനു മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ 29 ഉദ്യോഗസ്ഥര്‍ ആറ് ടീമുകളായി തിരിഞ്ഞ് മുഴുവന്‍ ജില്ലകളിലും പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ചെയ്യുന്ന മുഴുവന്‍ ഒഴിവുകളിലേക്കു നിലവിലുളള ലിസ്റ്റില്‍ നിന്നാണ് കാലാവധി അവസാനിക്കും മുന്പ് നിയമനം നടത്തുക.
ജില്ലാ അടിസ്ഥാനത്തിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ചുവടെ ചേർക്കുന്നു ;
- തിരുവനന്തപുരം(114)
- കൊല്ലം(75)
- പത്തനംതിട്ട(47)
- ആലപ്പുഴ(37)
- കോട്ടയം(32)
- ഇടുക്കി(37)
- എറണാകുളം(69)
- തൃശ്ശൂര്‍(34)
- പാലക്കാട്(57)
- മലപ്പുറം(42)
- കോഴിക്കോട്(57)
- വയനാട്(23)
- കണ്ണൂര്‍(58)
- കാസര്‍ഗോഡ്(36)
- ഹെഡ് ഓഫീസുകള്‍(177)
Also read : സിമെറ്റില്‍ സീനിയര്‍ ലക്ചറര്‍ തസ്തികയില്‍ ഒഴിവ്
Post Your Comments