ദുബായ് : ഈ വര്‍ഷം അവസാനത്തോടെ കൊടുക്കാനുള്ള കടം എല്ലാം കൊടുത്ത് തീര്‍ക്കണം. ഡിസംബര്‍ മാസമാണ് അവസാനം. അല്ലാത്ത പക്ഷം അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും അഴിക്കുള്ളിലേക്ക് എന്ന് വിവരം. മാത്രമല്ല 12 ദിവസത്തിനുള്ളില്‍ 1000 കോടിയുടെ ഉറവിടവും രാമചന്ദ്രന്‍ വ്യക്തമാക്കണം. മൂന്ന് വര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസമാണ് രാമചന്ദ്രന്‍ ജയില്‍ മോചിതനായത്. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കിലും അദ്ദേഹം അഴിക്കുള്ളിലാകുമെന്നും വിവരമുണ്ട്.
read also: അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം : അറ്റ്‌ലസ് രാമചന്ദ്രന്‍
പലിശയടക്കം 1300 കോടി രൂപയാണ് രാമചന്ദ്രന്‍ ദുബായിലെ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ളത്. ഗള്‍ഫിലെ 52 ജ്വല്ലറികള്‍ വിറ്റാല്‍ പോലും കടം തീരില്ല. തിരിച്ചടവു സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ അഞ്ചിനു മുന്‍പ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിക്കണമെന്ന് ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ജയിലിലേയ്ക്ക് തിരിച്ചയയ്ക്കാനാണ് നിര്‍ദേശം.
എന്നാല്‍ തനിക്ക് ഇത്രയും കടമില്ലെന്നും മാധ്യമങ്ങള്‍ കടം പെരുപ്പിച്ച് കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഫീല്‍ഡില്‍ തന്നെ അറ്റ്‌ലസ് രാമചന്ദ്രനായി മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments