മലയാളികള്‍ ഏറെ പ്രാര്‍ഥനയോടെ കാത്തിരുന്ന ഒന്നാണ് പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ലോഗണ്‍ തന്നെയാണ് ഇപ്പോള്‍ ജനമനസുകളില്‍ ഉയരുന്നത്. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ വിശ്വാസവും അദ്ദേഹത്തിന്റെ അടിയുറച്ച ആത്മവിശ്വാസവുമാണ് അറ്റ്‌ലസ് രാമചന്ദ്രനെ തിരിച്ചെത്തിച്ചത്.
ബാങ്ക് വായ്പകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് 2015 ആഗസ്റ്റ് 25ന് അദ്ദേഹം ജയിലിലായത് മുതല്‍ മലയാളികളുടെ പ്രാര്‍ഥനയില്‍ അറ്റ്‌ലസ് രാമചന്ദ്രനെന്ന പേരുമുണ്ടായിരുന്നു. പ്രമുഖ മലയാളം ചാനലിലെ ചര്‍ച്ചയ്ക്കിടെ അദ്ദേഹം പങ്കു വയ്ച്ച വാക്കുകളിലും തിളങ്ങുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വസം തന്നെയാണ്. ആത്മവിശ്വാസം കൂട്ടിയത് ആരെന്ന ചോദ്യത്തിന്‍ ഉത്തരവും റെഡി, എന്റെ ഇന്ദു. താന്‍ അനുഭവിച്ച കയ്‌പേറിയ അവസ്ഥയും തന്റെ തണലായി കൂടനിന്ന ഭാര്യ ഇന്ദിരയെയും കുറിച്ച് വാചാലനാകുകയാണ് അദ്ദേഹം.
ബിസിനസ് തിരക്കില്ലാതെ ജയിലില്‍ താന്‍ കഴിയുന്ന നാളുകളില്‍ തളരാതെ തന്റെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാന്‍ ഭാര്യ ഇന്ദു പരമാവധി ശ്രമിച്ചു. ഇത്രയും നാള്‍ ജയിലില്‍ കിടന്ന് അനുഭവിച്ച യാതനയെ ഒറ്റവരിയില്‍ ഒതുക്കി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. കടലില്‍ നിന്നും പുറത്തെടുത്ത മീനിനെ പോലെ പിടയുകയായിരുന്നു ഞാന്‍. ജയിലിലെ രീതികളോട് ഒത്തു പോകാന്‍ സാധിച്ചിരുന്നില്ലെങ്കിലും തളര്‍ന്നില്ല.
15 മിനിട്ട് വീട്ടിലേക്ക് വിളിക്കാന്‍ അനുവാദം കിട്ടും. അപ്പോഴും പ്രശ്‌നങ്ങള്‍ മാത്രമാണ് കേട്ടുകൊണ്ടിരുന്നത്. ഒരു ചെക്ക് കൊടുത്താല്‍ കൃത്യമായി ഒപ്പിടാന്‍ പോലും സാധിക്കാതിരുന്ന ഇന്ദു ഞാന്‍ ജയിലില്‍ കഴിഞ്ഞ നാളുകളില്‍ ബിസിനസ് കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തു. ഇനിയുള്ള ജീവിതം തനിക്ക് ലഭിച്ച പാഠമുള്‍ക്കൊണ്ടാണ്. ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ താന്‍ ഇനി തിരിച്ച് വരും. കൂടെ പറക്കാന്‍ ഭാര്യ ഇന്ദുവും ഒപ്പമുണ്ടാകുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
Post Your Comments