തൃശൂര്‍: തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച് വീടിനുള്ളിൽ പെൺവാണിഭം നടത്തിയ നാലുപേർ അറസ്റ്റിൽ. നാട്ടുകാരെ പറ്റിച്ച് പുഴയ്ക്കലില്‍ വാടകവീട് സംഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായെങ്കിലും ഇവരെല്ലാം ചെറു മീനുകളാണ്. ഇവരില്‍ നിന്ന് പൊലീസിന് ഒരു വിവരവും കിട്ടുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വാണിഭ ലോബിക്ക് ഇതുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
നാട്ടുകാരുടെ സംശയം മൂലമാണ് ഇവർ അറസ്റ്റിലാവാൻ കാരണം. പൊലീസ് റെയ്ഡിന് എത്തുമെന്നറിഞ്ഞ് നടത്തിപ്പുകാരിയായ യുവതി മുങ്ങി. സ്ഥിരമായി വീട്ടില്‍ രാപകലില്ലാതെ വാഹനങ്ങളുടെ നിര്‍ത്താതെയുള്ള വരവ് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഒടുവിൽ പോലീസും നാട്ടുകാരും ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരെ സമീപിച്ചാണ് പെണ്‍വാണിഭമാണെന്ന് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്നതായി നാട്ടുകാരില്‍ ചിലര്‍ വിവരം നല്‍കിയതോടെ തൃശൂര്‍ പുഴയ്ക്കലില്‍ വാടകവീട് പൊലീസ് നിരീക്ഷിക്കുകയായിരുന്നു.
നടത്തിപ്പുകാരിയായ തൃശൂര്‍ സ്വദേശി സീമയെ പിടികൂടാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാൽ ഇവർ പോലീസെത്തുന്നതിനു മുന്നേ കടന്നു കളഞ്ഞു. പൊലീസില്‍ നിന്ന് വിവരം ചോര്‍ന്നതു കാരണമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസിലും സംഘത്തിന് ആളുകള്‍ ഉള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.പുഴയ്ക്കലില്‍ വീടിനു പുറത്തൊരു ബോര്‍ഡ് ഉണ്ട്. ഒരു മണിക്കൂറുകള്‍ക്കുള്ളില്‍ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടും എന്നായിരുന്നു.
ആദ്യം സംശയമില്ലായിരുന്നെങ്കിലും പിന്നീട് നാട്ടുകാർക്ക് പന്തികേട് തോന്നുകയായിരുന്നു. പിടിയിലായ രണ്ടു യുവതികളും പ്രായപൂര്‍ത്തിയായവരാണ്. ഇടപാടുകാരായ രണ്ടു യുവാക്കളേയും കസ്റ്റഡിയിലെടുത്തു. പതിനയ്യായിരം രൂപയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments