Latest NewsKeralaNewsCrime

എടത്തല മര്‍ദ്ദനം : ഉസ്മാന് ജാമ്യമനുവദിച്ച് കോടതി

കൊച്ചി: എടത്തല പോലീസ് മര്‍ദ്ദനത്തിന് ഇരയായ കുഞ്ചാട്ടുകര മരത്തുംകുടിയില്‍ ഉസ്മാന് ഉപധികളോടെ കോടതി ജാമ്യം അനുവദിച്ചു. പോലീസിനെ ഉസ്മാന്‍ മര്‍ദ്ദിച്ചു എന്ന പേരിലുള്ള കേസിലാണ് ജാമ്യം. 50000 രൂപയും രണ്ട് ആള്‍ക്കാരുടെ ജാമ്യത്തിലുമാണ് കോടതി ഇയാളെ വിട്ടത്. അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെയുള്ള ശനിയാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം,എറണാകുളം ജില്ല വിട്ട് പോകരുത്, ഇക്കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പെടരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഉസ്മാന് ജാമ്യം. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്നും തെറ്റായാണ് ഇയാളെ കേസില്‍ ചേര്‍ത്തതെന്നുമുള്ള വാദത്തെ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button