ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരി മേഖലയില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. രാവിലെയുണ്ടായ വെടി വെപ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . പ്രാദേശിക ഗ്യാങ്ങുകളായ ഗോഗി, ടില്ലു എന്നിവയിലെ അംഗങ്ങള്‍ തമിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ 10 റൗണ്ട് വെടിയുതിര്‍ത്തു.
വെടിവെപ്പില്‍ ടിലു ഗ്യാങ്ങിലെ അംഗമായ രാജു എന്നയാളും സംഭവത്തിനിടെ അതുവഴി കടന്നുപോയ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. സ്കോര്‍പിയോയിലും ഫോര്ച്യൂണറിലുമായി സഞ്ചരിച്ച സംഘാംഗങ്ങളാണ് വെടിയുതിര്‍ത്തത്. സ്കോര്‍പിയോയില്‍ വന്നവര്‍ എതിര് സംഘത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടു.
Post Your Comments