Kerala

വിവാഹ രജിസ്‌ട്രേഷന്റെ ഓണ്‍ലൈന്‍ അപേക്ഷക്ക് ഇനി മുതല്‍ ഈ രേഖ കൂടി സമര്‍പ്പിക്കണം

തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ വധൂവരന്മാര്‍ ഇനി കൂടുതല്‍ തെളിവുകള്‍ നല്‍കണം. പെണ്‍കുട്ടികള്‍ അറിയാതെ ഓണ്‍ലൈന്‍ വഴി വിവാഹരജിസ്‌ട്രേഷന് അപേക്ഷകള്‍ അയക്കുന്നത് വ്യാപകമായതോടെയാണ് അധികൃതര്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഇനിമുതല്‍ വധൂവരന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉള്‍പ്പെടുത്തണം.

Also Read : സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കുന്നു : ഇനി മുതല്‍ വിവാഹവേളയില്‍ വധൂവരന്‍മാര്‍ക്ക് ആര് പാരിതോഷികങ്ങള്‍ നല്‍കിയാലും അവര്‍ വെട്ടിലാകും

ഇനി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി ലഭിച്ചുകഴിഞ്ഞാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടവരുടെ ഫോട്ടോയും പേരും വിലാസവും ഉള്‍പ്പെടുത്തിയ നോട്ടീസ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കും. പരാതികള്‍ ഇല്ലെങ്കിലേ വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ണമായും നടക്കുകയുള്ളൂ.

1954ലെ പ്രത്യേക നിയമപ്രകാരം അപേക്ഷ സ്വീകരിച്ച ശേഷം 30 ദിവസം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. അപേക്ഷയും ഫീസും ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങിയതോടെയാണ് പെണ്‍കുട്ടികള്‍ അറിയാതെ വിവാഹ രജിസ്‌ട്രേഷന് അപേക്ഷകള്‍ നല്‍കുന്നത് വ്യാപകമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button