Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & Vacancies

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് 29 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.

ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉദ്യോഗാര്‍ത്ഥികളെത്തണം. നിയമനം ലഭിക്കുന്നവര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ശമ്പള നിരക്കിന്റെ മിനിമം അടിസ്ഥാന ശമ്പളത്തിനും, ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ടാവും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button