ആലപ്പുഴ : വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാവേലിക്കര ചാരുംമൂടില്‍ സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് നൂറനാട് മുതുകാട്ടുകര സുനില്‍ ഭവനത്തില്‍ ബാലന്‍റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്. രാവിലെ ചന്ദ്രിക ക്ഷേത്ര ദര്‍ശനത്തിനായി പോകവെ പാറ ജംഗ്‌ഷനു സമീപത്തു വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിപ്പര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമിത വേഗത്തിലായിരുന്നു ടിപ്പര്‍ ലോറിയെന്ന് നാട്ടുകാർ പറയുന്നു.
Also read: കെഎസ്‌ആര്‍ടിസി മിന്നല്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു
Post Your Comments