മറയൂര്‍: ഒരോ ദിവസവും പോലീസ് അതിക്രമത്തിന്റെ വാര്‍ത്തയാണ് പുറത്തെത്തുന്നത്. മറയൂരില്‍ നിന്നുമാണ് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. ആദിവാസി യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. മറയൂര്‍ ഇന്ദ്രാനഗര്‍ കോളനിയിലെ ചന്ദന കുമാറാണ്(20) പോലീസ് മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
read also: ഉന്നത ഉദ്യോഗസ്ഥർക്ക് കുപ്പി വാങ്ങുന്നത് മുതൽ വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ വരെ കേരള പോലീസ്
രണ്ടാഴ്ച മുമ്പ് കുമ്മിട്ടാംകുഴി ആദിവാസി കോളനിയിലെ പെണ്‍കുട്ടിയുമായി ചന്ദന കുമാറിന്റെ സുഹൃത്ത് ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ മറയൂര്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് ചന്ദന കുമാറാണ് ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതെന്ന വിവരം ലഭിച്ചു. ഇതോടെ ശനിയാഴ്ച രാത്രി പത്ത് മണിയോടെ ഇയാളെ സ്റ്റേഷനില്‍ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു.
എന്നാല്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ഞായറാഴ്ച രാവിലെ 10 മണിയോടെ ഇയാളെ വിട്ടയച്ചെന്നും മറയൂര്‍ പോലീസ് പറയുന്നു. കിണര്‍ നിര്‍മാണ തൊഴിലാളിയായ ചന്ദന കുമാര്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ സംഭവിച്ച അപകടത്തിന്റെ പരുക്കാണ് പോലീസ് മര്‍ദനമായി ആരോപിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ചന്ദന കുമാര്‍.
Post Your Comments