അബുദാബി•കരുതികൂട്ടിയുള്ള കൊലപാതകത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ടുണീഷ്യന്‍ പൗരന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ അബുദാബി അപ്പീല്‍ കോടതി ശരിവച്ചു.
കാമുകിയുടെ മുന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രവാസി യുവാവിന് വധശിക്ഷ ലഭിച്ചത്. കുറ്റകൃത്യത്തില്‍ പങ്കാളിയായ ഇയാളുടെ കനേഡിയന്‍ കാമുകിയ്ക്ക് 25 വര്‍ഷം ജയിലിലും കഴിയേണ്ടി വരും.
28 കാരിയായ കനേഡിയന്‍ യുവതിയാണ് തന്റെ ടുണീഷ്യന്‍ കാമുകന് കത്തിയും മുന്‍ പങ്കാളിയുടെ വിലാസവും നല്‍കിയതെന്ന് കോടതി രേഖകള്‍ പറയുന്നു. കാമുകി നേരത്തെ അവിടെ എത്തുകയും മുന്‍കാമുകന്‍ തിനിച്ചുള്ള സമയം ഇപ്പോഴത്തെ കാമുകനെ അറിയിക്കുകയും ചെയ്തിരുന്നു.
കാമുകി അറിയിച്ചതനുസരിച്ച് അബുദാബി ഖലിദിയയിലുള്ള മുന്‍കാമുകന്റെ ഓഫീസിലെത്തിയ ടുണീഷ്യന്‍ യുവാവ് 28 കാരനായ ഈജിപ്ഷ്യന്‍ യുവാവിന്റെ കഴുത്ത് അറുക്കുകയായിരുന്നു. 2014 മേയ് 21 നാണ് കൊലപാതകം നടന്നത്.
കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, വിവാഹത്തില്‍ ഏര്‍പ്പെടാതെയുള്ള ലൈംഗിക ബന്ധം തുടങ്ങിയ കുറ്റങ്ങളാണ് കാമുകീ കാമുകന്മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്.
കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ടുണീഷ്യന്‍ പൗരന് വധശിക്ഷയും കാമുകിയ്ക്ക് 25 വര്‍ഷം തടവും അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി വിധിക്കുകയായിരുന്നു. പക്ഷേ, ഈ വിധിയ്ക്കെതിരെ ഇവര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പോലീസ് ഭീഷണിയും മര്‍ദ്ദനവും മൂലമാണ് ആദ്യം കുറ്റം സമ്മതിച്ചതെന്നും ഇവര്‍ പറഞ്ഞു. കനേഡിയന്‍ യുവതിയെ ഉപേക്ഷിച്ചു മുന്‍ കാമുകന്‍ മൊറോക്കന്‍ യുവതിയോടൊപ്പം പോകുന്നതിന് മുന്‍പ് അവര്‍ ഗര്‍ഭഛിദ്രം ചെയ്തിരുന്നതായി ഒരു ദൃക്സാക്ഷി കോടതിയില്‍ വെളിപ്പെടുത്തി. ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
Post Your Comments