India

റോഡ് റോളർ കയറി ഇറങ്ങി; 14 കാരന് ദാരുണാന്ത്യം

ഉത്തർപ്രദേശ്: റോഡ് റോളർ കയറി ഇറങ്ങി 14കാരൻ മരിച്ചു. മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
രാത്രിയിൽ വീടിന് പുറത്ത് കിടന്നുറങ്ങിയിരുന്ന കുട്ടികളുടെ പുറത്തേക്ക് റോഡ് റോളർഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വണ്ടിയുടെ ഡ്രൈവറെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാകിൽ ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ബസ് അപകടത്തില്‍ കമ്പി തലയില്‍ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം

ദിവസങ്ങൾക്ക് മുൻപ് 19കാരന്റെ ദേഹത്ത് വൈദ്യുതി കമ്പി പൊട്ടി വീണ് മരണപ്പെട്ടിരുന്നു. നിരവധി തവണ നാട്ടുകാർ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചെങ്കിലും ആരുംതന്നെ ഫോൺ എടുത്തിരുന്നില്ല. കൂടുതൽ അപകടം ഒഴിവാക്കാനായി മണിക്കൂറുകളോളം നാട്ടുകാർ റോഡ് തടഞ്ഞു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button