
ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന 11 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച വൈക്കുന്നേരമാണ് സംഭവം. എയര്‍ഫീല്‍ഡ് വെളിച്ച സംവിധാനത്തിലെ പിഴവ് മൂലമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതെന്ന് ദുബായ് എയര്‍പോര്‍ട്സ് വക്താവ് പറഞ്ഞു.
സാങ്കേതിക പ്രശ്നം മൂലം 11 വിമാനങ്ങളാണ് സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
ദുബായ് എയര്‍പോര്‍ട്സ്, വിമാനക്കമ്പനികളും മറ്റുള്ള സേവന പങ്കാളികളുമായി ചേര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനം പുനസ്ഥാപിച്ചതായും വക്താവ് അറിയിച്ചു.
Post Your Comments