Latest NewsNewsIndia

രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഇരകളാണ് തങ്ങളെന്ന് ഐഎഎസുകാര്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളാണ് തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും രാഷ്ട്രീയ സംഘട്ടനത്തിലെ ഇരകളാണ് തങ്ങളെന്നും ഡല്‍ഹിയില്‍ വ്യക്തമാക്കി ഐഎഎസുകാര്‍. ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലഫ്. ഗവര്‍ണറിന്റെ വസതിയില്‍ നിരാഹാരമിരിക്കുന്നതിന്റെ ഭാഗമായാണ് ഐഎഎസുകാരുടെ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമില്ല.

മന്ത്രിമാരുമായി തങ്ങള്‍ സഹകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. തങ്ങള്‍ സമരത്തിലല്ല എല്ലാ യോഗങ്ങളിലുമാണ് പങ്കെടുക്കുന്നതെന്നും ജോലി ചെയ്യുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സുരക്ഷയ്ക്ക് ഭീഷണിയുള്ള യോഗങ്ങളില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കാറുള്ളത്. ഉദ്യോഗസ്ഥരുടെ നിസഹകരണത്തിന് ലഫ്. ഗവര്‍ണറും കൂട്ടു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button