ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയിൽ ഇന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കാനൊരുങ്ങുന്നു. ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് അമേരിക്ക ഈടാക്കിയത്.
Read Also: ചൈനീസ് സാധനങ്ങൾക്ക് 25 ശതമാനം നികുതി ട്രംപ് അംഗീകരിച്ചു
നികുതി വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് മുൻപ് നികുതി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെക്കുകയായിരുന്നു.
India notified World Trade Organisation of its decision to suspend concessions to US on 30 products, after safeguard measures imposed by US on imports of certain articles. India clarified that suspension of concessions shall be equal to amount of trade affected by US’ measures. pic.twitter.com/SAyY6HWYsf
— ANI (@ANI) June 16, 2018
Post Your Comments