തിരുവനന്തപുരം: ദാസ്യപ്പണിയില് കൂടുതല്‍ നടപടിയെടുക്കാനൊരുങ്ങി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പ് ഫോളവര്മാരുടെ കണക്കെടുപ്പ് തുടങ്ങി. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കൂടെയുള്ള പോലീസുകാരുടെ കണക്കെടുക്കും. എല്ലാ ജില്ലാ പോലീസ് മേധാവികളും ഇന്ന് തന്നെ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് നല്‍കണം. എഡിജിപി അനന്തകൃഷ്ണനാണ് അടിയന്തര നിര്ദ്ദേശമയച്ചത്.
ഉച്ചയ്ക്കു 12 മണിക്കു മുമ്പ് കണക്ക് നല്‍കണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിര്‍ദേശിച്ചിട്ടുള്ളത്. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചെന്ന് പോലീസ് ഡ്രൈവറായ ഗവാസ്കര്‍ പരാതിപ്പെട്ടതോടെയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് അധികൃതര്‍ നീങ്ങിയത്.
എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്പ് ഫോളോവര്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം സുധേഷ് കുമാറിന് നല്‍കിയിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളുടെ കണക്കും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments