ദമാം: സൗദിയില്‍ വാഹനാപകടം. അഞ്ച് പേരുടെ നില ഗുരുതരം. ദമാമില്‍നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെ ഹഫ് അല്‍ ബാതെന്‍ മേഖലയിലാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ വിവിധ രാജ്യക്കാരായ 37 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ കിങ് ഖാലിദ്, അല്‍ ഖൈസമ, അല്‍ ഖര്‍യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments