Kerala

പിണറായിയോട് ചെന്നിത്തലയുടെ വികാരനിർഭരമായ ഒരഭ്യർത്ഥന

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ കഴിയില്ലെന്നതിന് ഇപ്പോഴത്തേതില്‍ കൂടുതല്‍ തെളിവുകള്‍ മുഖ്യമന്ത്രി നൽകരുത്. ഭരിക്കാന്‍ അറിയാവുന്നവര്‍ക്ക് എത്രയും വേഗം കസേര കൈമാറി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കണമെന്നു ആദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

ഔദ്യോഗിക വാഹനം ഓടിക്കുന്ന ഡ്രൈവറെ എഡിജിപി യുടെ മകൾ മർദ്ദിച്ചു.പരുക്കേറ്റ ഗവാസ്കർ ആശുപത്രിയിൽ.

പോലീസ് നോമ്പ് തുറയ്ക്ക് വിഭവങ്ങളുമായി പോയ ഉസ്മാനെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു.ഉസ്മാൻ ആശുപത്രിയിൽ.

ഗണേഷ്കുമാർ എം.എൽ.എ വാഹനത്തിൽ നിന്ന് ഇറക്കി മർദ്ദിച്ചു.പരുക്കേറ്റ അനന്തുകൃഷ്ണൻ ആശുപത്രിയിൽ.

ഈ മൂന്ന് വാർത്തകളും കേൾക്കുമ്പോൾ കുറ്റവാളികൾക്കെതിരെ പോലീസ് കേസെടുത്തുകാണുമെന്നാണ് നാം സ്വാഭാവികമായി കരുതുന്നത്. എന്നാൽ ഗാവസ്‌കർ ,ഉസ്മാൻ,അനന്തുകൃഷ്‍ണൻ എന്നിവർക്കെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്.അതായത് ശക്തരായവരുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങി ഇരകളാക്കപ്പെട്ടവരും ദുർബലരുമായ സാധാരണക്കാർ ജാമ്യമില്ലാത്ത വകുപ്പിൽ കുറ്റക്കാരായി.

സാമൂഹ്യ നീതി എന്നൊരു സാധനം ഈ ഭൂമിയിൽ നിലനിൽക്കേണ്ട ആവശ്യമില്ല എന്ന നിലപാടുമായാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മുന്നോട്ടു പോകുന്നത്.പോലീസിന്റെ ഇപ്പോഴത്തെ വഴിപിഴച്ച പോക്കിൽ പിണറായി വിജയൻ ഒഴികെ ആർക്കും അഭിപ്രായവ്യത്യാസമില്ല.

ജനങ്ങളോടുള്ള നല്ല പെരുമാറ്റം എങ്ങനെയാണെന്ന ടൂഷൻ ക്ലാസിൽ ഇരുന്ന ശേഷമാണ് പോലീസ് ഇത്രമേൽ വഷളായത്. മുഖ്യമന്ത്രീ, താങ്കളെകൊണ്ട് ഈ വകുപ്പ് ഭരിക്കാൻ കഴിയില്ലെന്ന് കൂടുതൽ കൂടുതൽ തെളിവ് ഇനിയും നൽകരുത്.എത്രയും വേഗം ഭരിക്കാൻ അറിയാവുന്നവർക്ക് കസേര കൈമാറി സാധാരണക്കാർക്ക് ആശ്വാസം നൽകുക.

 

Also read : പോലീസിലെ ദാസ്യപ്പണി; ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button