യജമാനനോടുളള ആത്മാര്‍ഥ സ്‌നേഹം തുറന്ന് കാണിച്ച് കയ്യടി നേടുകയാണ് ഈ മിടുമിടുക്കന്‍ നായ്ക്കുട്ടി. അമേരിക്കയിലുള്ള മൗസറിയാലാണ് സംഭവം. വീടിനടുത്തുള്ള ചെളിക്കുളത്തില്‍ മണിക്കൂറുകളോളം വീണു കിടക്കുകയായിരുന്നു റെമി എന്ന മൂന്നു വയസുകാരി. എന്നാല്‍ കുഞ്ഞിനെ കാണാത്ത പരിഭ്രാന്തിയില്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം എന്നാണ് വീട്ടുകാര്‍ കരുതിയത്. പോലീസിന്റെ നേതൃത്വത്തില്‍ പലയിടത്തും ഹെലികോപ്റ്ററില്‍ വരെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. 12 മണിക്കൂറില്‍ കൂടുതലാണ് കുട്ടിക്കായി ഇവര്‍ തിരച്ചില്‍ നടത്തിയത്.
അതിനിടെയാണ് വീട്ടിലെ ഹെത്ത് എന്ന നായ്ക്കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വീട്ടില്‍ നിന്നും അധികം ദൂരമില്ലാത്ത സ്ഥലത്തെ ചെളിക്കുഴിയില്‍ വീണുകിടക്കുകയായിരുന്നു കുട്ടി. വീണ സമയം മുതല്‍ മണിക്കൂറുകളോളമാണ് ഹെത്ത് കുട്ടിക്ക് കാവല്‍ നിന്നത്. കുട്ടിയെ ചെളിയില്‍ നിന്ന് രക്ഷിക്കുന്നതിന്റെയും ഈ മിടുക്കന്‍ നായ്ക്കുട്ടി കാവല്‍ നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുട്ടിക്ക് കാര്യമായി അപകടമൊന്നും സംഭവിച്ചില്ലെന്നും സുഖമായിരിക്കുന്നെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments