ഫുട്ബോള്‍ പ്രേമികളുടെ സിരകളിലേക്ക് ലോകകപ്പ് ജ്വരം ഇരച്ചുകയറിയ ദിനങ്ങളാണ് കടന്ന് പോകുന്നത്. അതിനിടയില്‍ മനുഷ്യനെ ചിരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫുട്ബോള്‍ ആരാധന മൂത്തപ്പോള്‍ ശരിക്കുള്ള ആരാധനാ മൂര്‍ത്തിയുടെ മുന്‍പിന്‍ അര്‍ജന്റീന തോല്‍ക്കാനായി പുഷ്പാജ്ലി നടത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്.
അര്‍ജന്റീനയ്ക്കെതിരെ പുഷ്പാഞ്ജലി നടത്തിയതിന്റെ രസീതും ഒപ്പം ചേര്‍ത്തിട്ടുണ്ട്. അതും അഞ്ചും ആറും പുഷ്പാഞ്ജലികള്‍ വരെയാണ് ഒറ്റയടിക്ക് അടച്ചിരിക്കുന്നത് .ചാലോട് പയ്യന്നൂര്‍ കോറോം വരരുചിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വഴിപാട് നടത്തിയ രസീതുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ഫോട്ടോഷോപ്പില്‍ ചെയ്തതാണെന്നും ആരോപണുണ്ട്. പക്ഷേ രസകരമായ സംഗതി അതല്ല വഴിപാട് വാര്‍ത്ത വന്നതിന് പിന്നാലെ മെസിയുടെ പെനാല്‍റ്റി പാഴാകുകയും അര്‍ജന്റീന പരാജയപ്പെടുകയും ചെയ്തിരുന്നു.
Post Your Comments