Kerala

പോലീസിനകത്തു ക്രിമിനലുകളുണ്ടെന്ന് തുറന്നു പറഞ്ഞ്‌ മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: “പോലീസിനകത്തു ക്രിമിനലുകളുണ്ടെന്ന് തുറന്നു പറഞ്ഞു” മന്ത്രി ജി.സുധാകരന്‍. 5000 ക്രിമിനലുകള്‍ പോലീസില്‍ ഉണ്ട്. അതില്‍ ഐജിമാര്‍ വരെ ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നു. ഈ റിപ്പോര്‍ട്ടെല്ലാം വാങ്ങി മിണ്ടാതെ വെയ്ക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇത്തരക്കാരുടെയെല്ലാം പത്തിമടക്കിയിട്ടുണ്ട്. ഇവരെയെല്ലാം തിരുത്തി എടുക്കുകയാണ് എളുപ്പമെന്നും ഈ സംവിധാനത്തെയാണ് മുഖ്യമന്ത്രി പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

“പോലീസ് ഓഫീസര്‍മാരെ മുഖ്യമന്ത്രി വ്യക്തിപരമായി വിളിക്കാറില്ല. സ്വന്തം രാഷ്ട്രീയ താൽപ്പര്യം പോലീസിലൂടെ നടപ്പാക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നിട്ട് അദ്ദേഹത്തെ അനുമോദിക്കുന്നതിന് പകരം മാധ്യമങ്ങള്‍ കല്ലെറിയുകയാണ് എന്നും ഏതെങ്കിലും പൊലീസുകാരന്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാരിന് വിമര്‍ശിക്കുന്നതിന് പകരം കുറ്റം ചെയ്തയാളെയാണ് പിടിക്കേണ്ടതെന്നും” സുധാകരന്‍ പറഞ്ഞു.

Also read : പൊലീസിനെതിരെ ആഞ്ഞടിച്ച് പന്ന്യന്‍ രവീന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button