Kerala

അന്‍വറിന്‍റെ പാര്‍ക്കിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കടകംപള്ളി

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍തീം പാര്‍ക്കിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാര്‍ക്കിനെ കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പാര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളുണ്ടെങ്കില്‍ അതേക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങളില്‍ നടപടികളെടുക്കുന്നതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : എം എൽ എയുടെ വിവാദ പാർക്കിന് സമീപം മണ്ണിടിച്ചിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴയ്ക്കിടെ പാർക്കിൽ മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം.

ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പാര്‍ക്കിന്റെ നിമാണം പരിസ്ഥിതി ലോലമേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button