International

വെള്ളം ശുദ്ധീകരിക്കാൻ പുതിയ മാർഗം കണ്ടെത്തി ഇന്ത്യന്‍ വംശജ

വെള്ളം ശുദ്ധീകരിക്കാൻ പുതിയ മാർഗം കണ്ടെത്തി ഇന്ത്യന്‍ വംശജ. ഹൈദരാബാദില്‍ നിന്ന് അമേരിക്കയിലെത്തിയ പാവണി ചെറുകുപള്ളി എന്ന ഗവേഷകയാണ് സ്‌പോഞ്ച് ഉപയോഗിച്ച്‌ വെള്ളം ശുദ്ധീകരിക്കുന്ന രീതി വികസിപ്പിച്ചത്.

ടൊറൊന്റൊ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്.

Read also:ഷാർജയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌പോഞ്ച് തന്നെയാണ് ഇത്. കടത്തിവിടുന്ന വെള്ളത്തിലുള്ള എണ്ണ ഉള്‍പ്പെടെയുള്ള ജൈവ, രാസ മാലിന്യങ്ങളെ ഒരു ഫില്‍റ്റര്‍ പോലെ സ്‌പോഞ്ച് വലിച്ചെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. വളരെക്കാലം മുമ്പ് തന്നെ മനുഷ്യർ സ്‌പോഞ്ച് ഉപയോഗിക്കാറുണ്ട്. പലരും പാത്രം വൃത്തിയാക്കാനും മറ്റു വസ്തുക്കൾ കഴുകാനും സ്‌പോഞ്ചുകൾ ഉപയോഗിക്കുന്നു.

പോളിയൂറിതീന്‍ കൊണ്ട് നിര്‍മ്മിച്ച ചാര്‍ജ് ചെയ്ത സ്‌പോഞ്ച് വെള്ളത്തിലെ മാലിന്യങ്ങളിലെ അയോണുകളെ ആകര്‍ഷിക്കും എന്നാണ് പാവണിയുടെ കണ്ടെത്തലിന് പിന്നിലെ ആശയം. 98 ശതമാനത്തോളമാണ് പുതിയ രീതിയുടെ വിജയസാധ്യതയെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചാര്‍ജുള്ളതും ഇല്ലാത്തതുമായ സ്‌പോഞ്ചുകളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ഈ രീതി യാഥാര്‍ഥ്യമായാല്‍ ചിലവ് വലിയ തോതില്‍ കുറയുമെന്നതും അതുവഴി നദികളിലെ മാലിന്യം കുറയ്ക്കാമെന്നുമാണ് പാവണി വിശ്വസിക്കുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ ഫിഷറീസ് ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സിന്റെ സാമ്പത്തിക സഹായവും പാവാണിയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button