Kerala

വിവാഹ നിശ്ചയം കഴിഞ്ഞ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍ : സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത തുടരുന്നു. കിളിമാനൂര്‍ ഞാറയില്‍ക്കോണം സീമന്തപുരം വഞ്ചിമുക്ക് അശ്വതി ഭവനില്‍ നിഷയുടെ മകള്‍ അശ്വതിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 19കാരിയായ അശ്വതിയുടെ വിവാഹനിശ്ചയം കഴിഞ്ഞ മാസമാണ് കഴിഞ്ഞത്. കൊട്ടാരക്കര സ്വദേശിയായ യുവാവുമായിട്ടായിരുന്നു ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അശ്വതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് എത്തും പിടിയും കിട്ടാതിരിക്കുകയാണ് കൂലിപ്പണിക്കാരിയായ അമ്മ.

സംഭവത്തെ കുറിച്ച് പള്ളിക്കല്‍ എസ്ഐ ഗംഗപ്രസാദ് പറയുന്നത് ഇങ്ങനെ

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ അശ്വതി തനിച്ചായിരുന്നു. അമ്മ നിഷ രാവിലെ തന്നെ ജോലിക്ക് പോയിരുന്നു. അശ്വതി അന്ന് ക്ലാസില്‍ പോയിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന ശേഷം മകളെ പുറത്ത് കാണാതായതോടെ മുറിയുടെ ഉള്ളില്‍ പോയി അമ്മ പരിശോധിച്ചപ്പോഴാണ് മകള്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ ചില അയല്‍വാസികളുടെ സഹായത്തോടെ മകളെ താഴെ ഇറക്കി ാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ ദിവസം അശ്വതി കോളേജില്‍ പോയിരുന്നില്ല.

പഠനത്തില്‍ മിടുക്കിയായ അശ്വതി ആത്മഹത്യ ചെയ്തത് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് നാട്ടുകാര്‍. എന്തിനാണ് മകള്‍ ഇങ്ങനെ ചെയ്തത് എന്ന് അമ്മ നിഷയ്ക്കും അറിയില്ല. കൊല്ലം അരിപ്പ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. കുട്ടി ആത്മഹത്യ ചെയ്യാന്‍ പോന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ തനിക്കുള്ളതായി മുന്‍പൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികളും പറയുന്നത്. ബന്ധുക്കള്‍ക്കും അത്തരം സംഭവം ഒന്നും തന്നെ അറിയില്ല.

അശ്വതിയേയും അമ്മ നിഷയേയും അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് സഹോദരനൊപ്പം കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് നിഷയും മകളും ജീവിതം മുന്നോട്ട് കൊണ്ട് പോയതും. തന്റെ തുച്ഛ ശമ്ബളത്തില്‍ നിന്നും കിട്ടുന്ന തുകയില്‍ ചെലവിനുള്ളത് പോയിട്ട് ബാക്കി ഉപയോഗിച്ചാണ് നിഷ മകളെ ബിടെക് വരെ പഠിപ്പിച്ചത്.

കൊട്ടാരക്കര ഓടനവട്ടം സ്വദേശിയായ യുവാവുമായിട്ടാണ് അശ്വതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നത്. തനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ളതായി അശ്വതി യുവാവിനോട് പറഞ്ഞിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാനായി അശ്വതിയുടെ മൊബൈല്‍ ഫഓണ്‍ സൈബര്‍ സെല്ലിന് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമെ മറ്റ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button