Kerala

ഡ്യൂട്ടിഫ്രീ ഷോപ്പിലെ വെട്ടിപ്പിനെതിരെ നടപടിയെടുത്തു; കസ്‌റ്റംസ്‌ കമ്മിഷണര്‍ക്ക് സ്ഥലംമാറ്റ ഭീഷണി

കൊച്ചി: വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ വെട്ടിപ്പിനെതിരെ നടപടിയെടുത്ത കസ്‌റ്റംസ്‌ കമ്മിഷണര്‍ക്ക് സ്ഥലംമാറ്റ ഭീഷണി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മലേഷ്യന്‍കമ്പനി നടത്തുന്ന ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പ്‌ വിദേശമദ്യ വില്‍പ്പനയുടെ മറവില്‍ നികുതി വെട്ടിപ്പു നടത്തുന്നതായി കസ്‌റ്റംസ്‌ കണ്ടെത്തിയിരുന്നു. വ്യാജരേഖകള്‍ ചമച്ചതുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളാണു വെളിച്ചത്തായത്‌.

ഇതോടെ കസ്‌റ്റംസ്‌ കമ്മിഷണര്‍ക്ക് എതിരെ കള്ളക്കടത്തു ലോബിയുടെ ഭീഷണികൾ ഉയർന്നു.
കേരളം, മാഹി, ലക്ഷദ്വീപ്‌ പ്രദേശങ്ങളുടെ ചുമതലയുള്ള കസ്‌റ്റംസ്‌ പ്രിവന്റീവ്‌ കമ്മിഷണര്‍ സുമിത്‌ കുമാറിനെതിരേയാണ് തട്ടിപ്പുകാരുടെ നീക്കം.

also read:വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിച്ചു

ആറു കോടി രൂപയുടെ വെട്ടിപ്പു നടന്നതായി സ്‌ഥിരീകരിച്ചതോടെ സ്ഥാപനത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ആര്‍. സുന്ദരവാസനെ ജൂണ്‍ രണ്ടിന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. നേരിട്ടു ഹാജരാകാന്‍ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ക്ക്‌ നോട്ടീസും നല്‍കി. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്ന കമ്മിഷണറെ സ്ഥലംമാറ്റാൻ സമ്മർദം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button