India

വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ എസ്.ബി.ഐ.ക്കെതിരേ നടപടിയെടുത്ത് കളക്ടർ

മുംബൈ: കർഷകർക്ക് വായ്പ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരേ കളക്ടറുടെ നടപടി. എസ്.ബി.ഐ. ശാഖകളിൽ സംസ്ഥാന സർക്കാരിനുള്ള അക്കൗണ്ടുകളെല്ലാം റദ്ദാക്കാൻ യവത്മാൽ ജില്ലാ കളക്ടറായ രാജേഷ് ദേശ്‌മുഖ് ഉത്തരവിട്ടു. വായ്പ ലഭ്യമാക്കിയും കടാശ്വാസം നൽകിയും കർഷകരെ സഹായിക്കാനുള്ള സർക്കാർ നടപടിയോട് സഹകരിക്കാതിരുന്നതിനാലാണ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: മോദിയുടെ ഒരു രാഷ്ട്രം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിനു പിന്തുണയുമായി ടിആര്‍എസ്

ജില്ലയിൽ ഈ വർഷം 2078 കോടി രൂപയുടെ കാർഷിക വായ്പ വിതരണം ചെയ്യാനാണ് തീരുമാനം. 571 കോടി രൂപയാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്.ബി.ഐ. 51 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മറ്റു ബാങ്കുകൾ ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. എസ്.ബി.ഐ.യിലെ ഉന്നതോഗ്യോഗസ്ഥരുമായി ചർച്ച ചെയ്തെങ്കിലും ഫലമുണ്ടാകാതെ വന്നതിനെത്തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. എസ്.ബി.ഐ. ശാഖകളിലെ ഏഴ് സർക്കാർ അക്കൗണ്ടുകൾ റദ്ദാക്കിയതായും മറ്റ് അക്കൗണ്ടുകളും ഉടൻ റദ്ദാക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button