ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ഏഴാം ദിവസം പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി എഎപി നേതാക്കൾ. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണമുറിയിലാണ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ സമരം നടത്തുന്നത്. നിസഹകരണ സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Post Your Comments