കൊല്ലം : അഞ്ചലിൽ എംഎൽഎ കെബി ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ പോലീസുകാരന് അന്വേഷണ ചുമതല നൽകി. ഇതോടെ സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. മർദ്ദനം നടക്കുന്ന സമയത്ത് സിഐ മോഹന്‍ദാസ് സംഭവസ്ഥലത്തുണ്ടായിരുന്നു.
എംഎൽഎ തന്നെ മർദ്ദിച്ചുവെന്ന് പറഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്നും എംഎൽഎയുടെ ദൃശ്യങ്ങളെടുത്ത ഫോൺ സിഐ തട്ടിത്തെറിപ്പിച്ചിരുന്നെന്നും യുവാവ് മാധ്യമങ്ങൾക്കുമുമ്പിൽ പറഞ്ഞിരുന്നു.
Post Your Comments