അമിതവണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. വണ്ണം കുറയ്ക്കാന്‍ വ്യയാമം ചെയ്യാന്‍ എല്ലാവരും തയാറാണെങ്കിലും ആഹാരം നിയന്ത്രിയ്ക്കാന്‍ പലര്‍ക്കും മടിയാണ്. അത്തരത്തിലുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ആഹാരം നിയന്ത്രിക്കാതെയും വണ്ണം കുറയ്ക്കാം. എങ്ങനെയാണെന്നല്ലേ?
Also Read : അമിതവണ്ണം ഒരാഴ്ചകൊണ്ട് പമ്പകടക്കാന്‍ തേനും കുരുമുളകും ചേര്‍ത്ത പാനീയം
ഭക്ഷണത്തിനൊപ്പം തക്കാളിയും ഉള്ളിയും സാലഡ് രൂപത്തില്‍ നുറുക്കി കുരുമുളകും ഉപ്പും ചേര്‍ത്ത് കഴിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും. മല്ലിയില ജ്യൂസ്സാക്കി കുടിയ്ക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കും. ഇത് കിഡ്‌നിയെ ശുദ്ധീകരിക്കുകയും ചെയ്യും. ആപ്പിള്‍ വിനിഗര്‍ തടി കുറയ്ക്കാന്‍ സഹായിക്കു മെന്ന് ശാസ്ത്രീയമായ ഗവേഷ ണങ്ങളില്‍ വെളിവായിട്ടുള്ള കാര്യമാണ്. ഇത് വെള്ളത്തിലോ ജ്യൂസിലോ ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്.
ദിവസവും രാവിലെ തണുത്ത വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുക. ഇത് ശരീരത്തില്‍ കൊഴുപ്പിന്റെ സാന്നിധ്യം കുറച്ച് തടി വര്‍ദ്ധിയ്ക്കുന്നത് തടയുന്നു. കൂയാതെ പാവയ്ക്ക് കഴിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കും. അല്‍പം എണ്ണയില്‍ പാവയ്ക്ക കഷ്ണങ്ങളാക്കി ഇട്ട് വഴറ്റി കഴിയ്ക്കുന്നത് ഗുണകരമാണ്.
വേവിച്ച ആപ്പിള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമാണത്രേ. ആപ്പിള്‍ ഈ രൂപത്തില്‍ കഴിയ്ക്കുന്നത് കൊണ്ട് നിങ്ങളൂടെ ശരീരത്തില്‍ ആവശ്യാനുസരണം ഫൈബറിന്റെയും ഇരുമ്പിന്റെയും ഗുണം ലഭ്യമാകും. ഇത് വണ്ണം വയ്ക്കുന്നത് തടയുകയും ചെയ്യും. ചുക്ക്, കറുവപ്പട്ട, കുരുമുളക് എന്നിവ പൊടിച്ച് ഒരേ അളവില്‍ എടുത്ത് ചൂര്‍ണ്ണം ആക്കി, രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുന്‍പും ഇത് കഴിയ്ക്കുന്നത് ഗുണകരമാണ്.
Post Your Comments