ഈ വര്‍ഷം അവസാനത്തോടെ 5ജി സാങ്കേതിക വിദ്യ നിലവിൽ വരുമെന്ന വിവരം പുറത്ത് വിട്ട് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്ബനിയായ എറിക്സണ്. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്റെ 20% 5G ആയിരിക്കുമെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറയുന്നു. 2018നും 2019നും ഇടയില്‍ത്തന്നെ സേവനം ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയമാകുമ്പോൾ ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്റെ അഞ്ചിരട്ടി വർദ്ധിക്കും. 5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also read : വ്യാജ സിംകാർഡ് ഇടപാട്; സൗദിയിൽ 4 മലയാളികൾ അറസ്റ്റിൽ
Post Your Comments