ഭുവനേശ്വര്‍: 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ്. ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി(ഒപിസിസി) പ്രസിഡന്റ് നിരജ്ഞന് പട്നായിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥികളായി സ്ത്രീകളും പുതുമുഖങ്ങളുമാകും എത്തുകയെന്നും അദ്ദേഹം പറഞ്ഞു.
വിജയ സാധ്യതയുള്ള സ്ത്രീകള്‍ക്കും, പുതുമുഖങ്ങള്‍ക്കും യുവതികള്‍ക്കുമാണ് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്കുകയെനന്ന് ഒപിസിസി വ്യക്തമാക്കി. ജില്ല പ്രസിഡന്റ് മാര്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ തീരുമാനമായി.
Post Your Comments