കൊല്‍ക്കത്ത : വീറും വാശിയും നിറച്ച് അവസാനഘട്ട പോളിങിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കുകയാണ് മോദി. കിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട ബംഗാളിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതേ സ്ഥലത്ത് വലിയ രീതിയില്‍ പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനമാണ് മോദി ഇന്നു നടത്തിയിരിക്കുന്നത്. മാത്രമല്ല, പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്നും മോദി ആരോപിച്ചു.
ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ, വിദ്യാസാഗര്‍ കോളജില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ഒരുകൂട്ടമാളുകള്‍ തകര്‍ത്തിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കലിനെ ചുറ്റിപ്പറ്റിയാണ് അവസാന ഘട്ട പോളിങ്ങിന്റെ രാഷ്ട്രീയം.
ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല . ബംഗാള്‍ സര്‍ക്കാറും ജനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Post Your Comments