തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കേരള പത്ര-ചാനലുകൾ പറ്റിച്ചെന്ന് തുറന്നു പറഞ്ഞ് ജോൺ ബ്രിട്ടാസ്. 2019 ലെ ലോകസഭാ ഇലക്ഷന് കേന്ദ്രത്തിൽ കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുമെന്ന് ഊതിപെരുപ്പിച്ചു കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നാണ് ജോൺ ബ്രിട്ടാസ് തുറന്നു പറഞ്ഞത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നും പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തുമെന്നും മാധ്യമങ്ങൾ തള്ളിയതായി ബ്രിട്ടാസ് പറയുന്നു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടാസ് ഇപ്രകാരം പറയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ദിരാഗാന്ധിയെ പോലെ സാരിയുടുത്ത പ്രിയങ്കയുടെ വലിയ കട്ടൗട്ടുകൾ ആണ് കേരളത്തിൽ കാണാനായത്. ഇന്ദിര മുതൽ പ്രിയങ്ക വരെയുള്ളവരുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു.
പ്രിയങ്കഗാന്ധിയുടെ ഗംഗാ യാത്രയെ ഇരുകരകളിലും നിന്ന് ആയിരക്കണക്കിന് ജനങ്ങൾ ആരവത്തോടെ സ്വീകരിച്ചു എന്ന വാർത്ത തന്നെ വലിയ കളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വെറും അഞ്ചാൾ മാത്രമുള്ള ഒരു ബോട്ട് യാത്രയാണ് മാധ്യമങ്ങൾ ഇപ്രകാരം പൊലിപ്പിച്ചു കാട്ടിയത്. ഒരു പൂച്ചകുഞ്ഞു പോലും ഇത് കാണാനുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വീഡിയോ കാണാം:
Post Your Comments