KeralaLatest NewsNews

മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച സ്ത്രീ പരാതിയുമായി പോലീസ് സ്റ്റേഷനില്‍: സംഭവമിങ്ങനെ

മടിക്കൈ: മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍. മടിക്കൈ നാരയില്‍ ഡിഡി കളക്ഷന്‍ ഏജന്റായിരുന്ന അശോകന്റെ ഭാര്യ സന്ധ്യയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. തന്റെ വിവാഹ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കി എന്ന പരാതിയുയര്‍ത്തിയാണ് സന്ധ്യ പോലീസിനെ സമീപിച്ചത്.

താന്‍ ഒളിച്ചോടി വിവാഹിതയായതല്ലെന്നും അശോകനുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മരുമകനായ നിഖിലിനെ വിവാഹം കഴിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. ഏരിക്കുളത്തുള്ള ഓരു ഓട്ടോ ഡ്രൈവറാണ് തന്റെ വിവാഹ ഫോട്ടോ പത്രത്തില്‍ കൊടുത്തതെന്നും സന്ധ്യ പരാതിയില്‍ വിവരച്ചിട്ടുണ്ട്. താന്‍ നിഖിലിനൊപ്പം ഒളിച്ചോടി വിവാഹിതയായെന്നാണ് ഇയാള്‍ പത്രത്തില്‍ നല്‍കിയതെന്നും സന്ധ്യ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറോട് ഉടന്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button