തിരുവനന്തപുരം: ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് ആരോപിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലെത്തുമ്പോള്‍ കള്‍ച്ചറല്‍ ഷോക്ക് സംഭവിക്കുന്നുണ്ടെന്നും, നമ്മുടെ സംസ്‌കാരവുമായി പൊരുത്തപ്പെടാനാവാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതിയിൽ അദ്ദേഹത്തെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സെൻകുമാറിന്റെ പ്രതികരണം.
Read Also: കശ്‌മീരിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഫ്യൂഡല്‍ സ്വഭാവമുള്ളതാണ്. അവിടെ നിന്ന് എത്തുന്നവർക്ക് നമ്മുടെ സാഹചര്യവുമായി പൊരുത്തപ്പെടാനാകില്ല. താന്‍ പോലീസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേങ്ങള്‍ നല്‍കിയിരുന്നു. ഇതിന് നടപടി എടുക്കുന്നതോടൊപ്പം നിതാന്ത ജാഗ്രതയുണ്ടാകണമെന്നും പോലീസ് മേധാവികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടിയുണ്ടാകണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments