സ്റ്റുഡന്റ് വിസയില്‍ മിക്ക രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാത്രം ആശങ്കയിലാക്കി ഈ രാജ്യം. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി വിദ്യാര്‍ഥി സംഘടനകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബ്രിട്ടനാണ് സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ അടുത്തിടെ ഇളവ് വരുത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ടയര്‍ 4 വിസ ചട്ടങ്ങളിലാണ് ബ്രിട്ടന്‍ ഇളവ് വരുത്തിയത്. പക്ഷേ ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. പുറത്ത് നിന്നുള്ള രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനിലുള്ള സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് വിസ നിയമങ്ങളില്‍ ബ്രിട്ടന്‍ മാറ്റം വരുത്തിയത്.
കാനഡ, യുഎസ്, ബഹ്‌റൈന്‍, ചൈന തുടങ്ങി 25 രാജ്യങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വിസ ലഭിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ, സാമ്പത്തിക പരിശോധനകളില്‍ ഇളവ് വരുത്തുന്നതാണ് പുതിയ ചട്ടങ്ങള്‍. ജൂലൈ ആറ് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ബ്രിട്ടന്റെ തീരുമാനം വന്നതോടെ ഇന്ത്യയുടെ വിവിധ കോണിലുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.
Post Your Comments